കണ്ണൂര്‍: പ്രമുഖ നടിയും നടന് ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവനുവേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ മാതാപിതാക്കള്‍ പൊന്നിന്‍കുടം വെച്ചു തൊഴുതു. കാവ്യാ മാധവനും തളിപ്പറമ്പിലെത്തിയെങ്കിലും ബന്ധുവീട്ടില്‍ തങ്ങിയതായാണ് വിവരം. വ്യാഴാഴ്ച രാത്രിയാണ് മാതാപിതാക്കളായ മാധവനും ശ്യാമളയും സഹോദരന് മിഥുന് ഉള്‍പ്പെടെ ക്ഷേത്രത്തിലെത്തിയത്.
രാത്രി എട്ടോടെ തിരക്കൊന്നുമില്ലാതിരുന്ന സമയത്തായിരുന്നു ക്ഷേത്രദര്‍ശനം. ബന്ധുവായ രമേശന്റെ വീട്ടിലാണ് താമസിച്ചത്. തുടര്‍ന്ന് പുലര്‍ച്ചെ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലും തൊഴുതായിരുന്നു മടക്കം. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് പൊന്നിന്‍കുടം സമര്‍പ്പണം.
ഇവിടെയെത്താറുള്ള പ്രമുഖ വ്യക്തികളുള്‍പ്പെടെ ഐശ്വര്യത്തിനും ഉദ്ദിഷ്ടകാര്യത്തിനും വേണ്ടി പൊന്നിന്‍കുടം സമര്‍പ്പിക്കാറുണ്ട്.
Discussion about this post