ബെംഗളൂരു: ബെംഗളൂരുവില്‍ പാകിസ്ഥാന് രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയുടെ ചിത്രം പതിച്ച ബസ് ഉപയോഗിച്ച് മലയാള സിനിമ ‘ആഭാസ’ത്തിന്റെ ചിത്രീകരണം. സംഭവം സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. തുടര്‍ന്ന് ചിത്രീകരണം ഒരു സംഘം ആളുകള്‍ തടഞ്ഞു. പിന്നീട്, ബസിനു മുകളിലെ ജിന്നയുടെ ചിത്രം നീക്കിയ ശേഷമാണ് ചിത്രീകരണം തുടരാന്‍ പൊലീസ് അനുമതി നല്‍കിയത്.
ജൂഡിത്ത് സംവിധാനം ചെയ്യുന്ന ‘ആഭാസം’ സിനിമയുടെ ചിത്രീകരണം രണ്ടാഴ്ചയായി ബെംഗളൂരു ഹോസ്കോട്ടയില്‍ പുരോഗമിക്കുകയാണ്. സിനിമക്കായി മുഹമ്മദലി ജിന്നയുടെ ചിത്രം പതിച്ച പച്ചനിറത്തിലുള്ള ബസ് ഉപയോഗിച്ചിരുന്നു. രാജ്യദ്രോഹികള്‍ എന്ന ലേബലോടെ ബസിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് ഒരു സംഘം എത്തി ചിത്രീകരണം തടസപ്പെടുത്തുകയായിരുന്നു.
സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Bus With Muhammad Ali Jinnah's Photo In Bengaluru @CPBlr @narendramodi @HMOIndia @CMofKarnataka @KirenRijiju @PTI_News @republic @TimesNow pic.twitter.com/gAYPE8naEq
— Neeraj Kamath C (@kamathneeraj) July 13, 2017
Discussion about this post