ആലുവ സബ്ജയിലിലേക്കുളള രണ്ടാംവരവില്‍ നടന് ദിലീപിന് രാത്രിയിലെ ഭക്ഷണം കിട്ടിയില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ശനിയാഴ്ച വൈകിട്ട് 5.35നാണ് ദിലീപിനെ ആലുവ സബ്ജയിലില്‍ എത്തിച്ചത്. എന്നാല്‍ അതിന് മുന്‍പെ ആട്ടിറച്ചി കൂട്ടിയുളള അത്താഴം കഴിഞ്ഞിരുന്നു. ജയിലില്‍ തടവുകാര്‍ക്ക് അഞ്ചുമണിക്കാണ് രാത്രിഭക്ഷണം നല്‍കുന്നത്. റേഷന്‍ എന്നറിയപ്പെടുന്ന ഭക്ഷണത്തിനുളള കണക്കെടുപ്പ് നാലുമണിക്ക് തന്നെ നടത്തും.
ആ സമയത്ത് ദിലീപ് ജയിലില്‍ ഇല്ലാതിരുന്നതാണ് അത്താഴം മുടങ്ങാന്‍ കാരണം. ഓരോരുത്തര്‍ക്കുമുളള ഭക്ഷണത്തിന് കൃത്യമായ അളവുളളതിനാല് ബാക്കി വരാറുമില്ല. തടവുകാര്‍ക്ക് ആട്ടിറച്ചി വിളമ്പുന്ന ദിവസമായിരുന്നു ഇന്നലെ. നേരത്തെ കിടന്ന രണ്ടാം നമ്പര്‍ സെല്ലില്‍ തന്നെയാണ് ഇന്നലെയും ദിലീപിനെ പാര്‍പ്പിച്ചത്.
ചോദ്യം ചെയ്യാനായി ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ പൊലീസ് ക്ലബ്ബില്‍ വെച്ചായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. പുറത്തെ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം വാങ്ങി എത്തിക്കുകയായിരുന്നു.
Discussion about this post