ഇസ്ലാമാബാദ്: രാജ്യത്തെ ഫേസ്ബുക്ക് അക്കൗണ്ടുകളെല്ലാം മൊബൈല്‍ ഫോണ്‍ നമ്പരുമായി ബന്ധിപ്പിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഫേസ്ബുക്ക് തള്ളി. മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ക്കു പകരം ഇമെയില്‍ അക്കൗണ്ടുകളെ ഫേസ്ബുക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന മറുപടിയാണ് ഫേസ്ബുക്കില്‍ നിന്ന് ലഭിച്ചതെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യാജ അക്കൗണ്ടുകളെ തിരിച്ചറിയുന്നതിനായി അക്കൗണ്ടുകള്‍ മൊബൈല്‍ നമ്പരുമായി ബന്ധിപ്പിക്കണമെന്നാണ് പാക്കിസ്ഥാന് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതിന് ഉദാഹരണമായി വാട്സ്ആപ്പ് അക്കൗണ്ടുകള്‍ മൊബൈല്‍ ഫോണ്‍ നമ്പരുമായി ബന്ധിപ്പിച്ചത് പാക്കിസ്ഥാന് ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായാണ് ഫേസ്ബുക്ക് നിലപാട് അറിയിച്ചത്.
Discussion about this post