തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴിയെടുത്തു. തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെക്കുറിച്ചുളള വിവരങ്ങള്‍ പൊലീസ് ചോദിച്ചതായി മുകേഷ് പറഞ്ഞു. പള്‍സര്‍ സുനിയെ അടുത്തറിയാമെന്ന് മുകേഷ് പൊലീസിനോട് പറഞ്ഞു. സുനിക്ക് തന്റെ വീട്ടുകാരുമായും ബന്ധമുണ്ട്. ഒരു വര്‍ഷം ഡ്രൈവറായിരുന്നു. നട ി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണെന്നും മുകേഷ് പൊലീസിനോട് വ്യക്തമാക്കി.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എംഎല്‍എമാര്‍ എല്ലാവരും തിരുവനന്തപുരത്താണ്. ഇതിനെ തുടര്‍ന്ന് അന്വേഷണ സംഘം തലസ്ഥാനത്ത് എത്തിയാണ് മൊഴി എടുത്തത്.
എംഎല്‍എ അന്‍വര്‍ സാദത്തിന്റെയും മൊഴി എടുത്തിരുന്നു. പി.ടി തോമസിനും മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് ശേഷം പി.ടി തോമസ് നടന് ലാലിന്റെ വീട്ടിലെത്തുകയും ആദ്യാവസാനം ഉണ്ടാകുകയും ചെയ്തിരുന്നു. അന്‍വര്‍ സാദത്തിനെതിരെ ദിലീപുമായി ചേര്‍ത്ത് നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഇക്കാര്യങ്ങള്‍ പരിശോധിക്കാനാണ് ഇരുവരുടെയും മൊഴിയെടുക്കുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന നടക്കുന്ന സമയത്ത് മുഖ്യപ്രതി പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുകേഷിന്റെ മൊഴിയെടുത്തത്. ദിലീപ് നായകനായ സൗണ്ട് തോമയെന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. കൂടാതെ അമ്മ ഷോയുടെ സമയത്തും മുകേഷിന്റെ ഡ്രൈവറായി പള്‍സര്‍ സുനി എത്തിയിരുന്നു.
Discussion about this post