മുംബൈ: ലഷ്കര്‍ ഇ ത്വയ്ബ ഭീകരനെന്നു സംശയിക്കുന്നയാള്‍ മുംബൈ വിമാനത്താവളത്തില്‍ പൊലീസ് പിടിയില്‍. 2008-ല്‍ ഉത്തര്‍പ്രദേശില്‍ പോലീസ് സംഘത്തിനു നേര്‍ക്ക് ആക്രമണം നടത്തിയവരില്‍ പ്രധാനിയെന്നു കരുതുന്ന സലിം മുഖിം ഖാന് എന്ന അബു അമര്‍ ആണ് സിആര്‍പിഎഫിന്റെ പിടിയിലായത്.
യുഎഇയില്‍ നിന്ന് മുംബൈയില്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരേ ഭീകര വിരുദ്ധ സ്ക്വാഡും ഉത്തര്‍പ്രദേശ് പോലീസും നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അടുത്തിടെ ഇയാള്‍ ഇന്ത്യയിലേക്കു മടങ്ങിവരുന്നുണ്ടെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ നീക്കം സലിം മുഖിം ഖാന്റെ അറസ്റ്റില്‍ കലാശിക്കുകയായിരുന്നു.
2008-ല്‍ ഉത്തര്‍പ്രദേശിലെ രാംപൂരില്‍ പോലീസ് സംഘത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ എട്ടു പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post