ആലുവ: പള്‍സര്‍ സുനിക്കെതിരെ വീണ്ടും പുതിയ കേസ്. 2011 നവംബറില്‍ മറ്റൊരു നടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതിനാണ് കേസ്. ജോണി സാഗരികയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്. നടിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.
അതേസമയം ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസ് കസ്റ്റഡിയിലായി. കോതമംഗലം സ്വദേശി എബിനാണ് പിടിയിലായത്.
2011 നവംബറില്‍ ‘ഓര്‍ക്കൂട്ട് ഓര്‍മക്കൂട്ട് ‘ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെമ്പോട്രാവലറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് കേസ്. തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടക്കുമ്പോള്‍ എബിനും വാഹനത്തില്‍ ഉണ്ടായിരുന്നു. ടെമ്പോ ട്രാവലറിലെ ക്ലീനര്‍ ആയിരുന്നു എബിന്.
Discussion about this post