കൊച്ചി: ലോകകപ്പ് ഫൈനലില്‍ കളിയ്ക്കാനാകാതെ ടീം ഇന്ത്യ മടങ്ങുമ്പോള്‍ ശുഭ പ്രതീക്ഷ പങ്കുവെയ്ക്കുന്ന സന്ദേശവുമായി ശ്രീശാന്ത്. ഇനിയും കളിയ്ക്കും, അടുത്ത ലോകകപ്പ് നേടുന്ന ടീമില്‍ അംഗമാവുകയും ചെയ്യുമെന്നാണ് ശ്രീശാന്തിന്റെ ട്വീറ്റ്
‘ലോകകപ്പില്‍ കളിക്കാതിരിക്കുന്നത് സങ്കടകരമായ അനുഭവമാണ്. ഇപ്പോഴത്തെ എല്ലാ ആരോപണങ്ങളില്‍ നിന്നും വൈകാതെ തന്നെ മുക്തനാവുമെന്നാണ് പ്രതീക്ഷ. ഞാന്‍ ഇനിയും കളിക്കും. അടുത്ത ലോകകപ്പ് നേടുന്ന ടീമില്‍ അംഗവുമായിരിക്കും’. ശ്രീശാന്ത് ട്വീറ്റ് ചെയ്തു.
ദൈവം അനുഗ്രഹിക്കുകയാണെങ്കില്‍ ടീമിന് അടുത്ത ലോകകപ്പ് നേടിക്കൊടുക്കണമെന്നാണ് ആഗ്രഹം. ഇതിനുവേണ്ടി കഠിനമായി പരിശീലനം നടത്തുണ്ട്. അവസരങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കുകയും ഈ അവസരം വരുമ്പോള്‍ മികവ് പ്രകടനമാക്കേണ്ടതുമുണ്ട്ശ്രീശാന്ത് പറഞ്ഞു.
ഇന്ത്യ വിജയിച്ച 2011ലെ ലോകകപ്പിലും 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി ട്വന്റി ലോകകപ്പിലും ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ടി ട്വന്റി ലോകകപ്പില്‍ പാകിസ്താനെതിരായ ഫൈനലില്‍ ശ്രീശാന്താണ് അവസാന ക്യാച്ചെടുത്തത്.വലിയ വിജയങ്ങള്‍ നേടുമ്പോള്‍ ടീമിനൊപ്പമുണ്ടായിരുന്ന ശ്രീ ഇന്ത്യന്‍ ടീമിന് ഭാഗ്യം കൊണ്ടു വരാന്‍ തനിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ്.
Discussion about this post