ശ്രീനഗര്‍ : ബജറ്റ് അവതരണ ദിവസം കേരളാ നിയമസഭയില്‍ നടന്ന കയ്യാങ്കളിയും പ്രതിഷേധവും പോലെ തന്നെ കശ്മീര്‍ നിയമസഭയിലും എംഎല്‍എമാരുടെ കയ്യാങ്കളി. കശ്മീര്‍ നിയമസഭയിലെ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസാണ്. ജമ്മു കശ്മീരിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറന്‍സ് അംഗങ്ങളുടെ പ്രതിഷേധം.
വൈദ്യുത പദ്ധതികള്‍ സംസ്ഥാനത്തിന് കൈമാറുമെന്നവാഗ്ദാനംനിറവേറ്റിയില്ലെന്നാരോപിച്ച് കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെയാണ് ബഹളം തുടങ്ങിയത്. പ്രതിപക്ഷം ഭരണപക്ഷത്തേക്ക് തള്ളികയറി. ഭരണപക്ഷം അവരെ തടഞ്ഞെഹ്കിലും സഭയില്‍ ഉന്തും തള്ളുമുണ്ടായി . ഇവരെ തടയാന്‍ ഭരണകക്ഷി അംഗങ്ങളും രംഗത്തിറങ്ങിയതോടെ രംഗം വഷളായി. പരസ്പരം മുഷ്ടിചുരുട്ടിയ അംഗങ്ങള്‍ കടലാസുകള്‍ വലിച്ചെറിയുകയും പിടിവലി നടത്തുകയും ചെയ്തു. കയ്യാങ്കളിക്കിടയില്‍ ഒരംഗത്തിന് പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് അംഗങ്ങളെ സീറ്റുകളിലേക്ക് മടക്കിയത്.
Discussion about this post