ഡല്‍ഹി: ചൈനയല്ല പാക്കിസ്ഥാനാണ് ഇന്ത്യയുടെ ശത്രുവെന്ന് മുലായം സിംഗ് യാദവ്. ഇന്ത്യയ്ക്ക് എതിരെ പ്രയോഗിക്കുന്നതിനുള്ള ആണവായുധങ്ങള്‍ പാകിസ്ഥാനില്‍ ചൈന ഒളിപ്പിച്ചിട്ടുണ്ടെന്നും മുലായം പറഞ്ഞു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇക്കാര്യം വ്യക്തമായി അറിയാം. ഇന്ത്യയ്ക്ക് നാശനഷ്ടം വരുത്താന്‍ പാകിസ്ഥാന് കഴിയും. നേപ്പാളില്‍ ചൈന കണ്ണുവയ്ക്കുന്ന സാഹചര്യത്തില്‍ ഭൂട്ടാനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇന്ത്യയ്ക്കാണെന്നും മുലായം പറഞ്ഞു.
പാകിസ്ഥാനുമായി ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നുവെന്നും മുന്‍ പ്രതിരോധ മന്ത്രികൂടിയായ മുലായം സിങ് യാദവ് പറഞ്ഞു.. ലോക്സഭയിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്. ചൈനയുടെ ഭാഗത്തുനിന്ന് വലിയ വെല്ലുവിളിയാണ് ഇന്ത്യ നേരിടുന്നത്. വര്‍ഷങ്ങളായി താന്‍ കേന്ദ്രസര്‍ക്കാരിന് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാകിസ്ഥാനുമായി ചൈന കൈകോര്‍ത്തിരിക്കുന്നു. ഇന്ത്യയെ ആക്രമിക്കാന്‍ അവര്‍ തയ്യാറെടുത്തുകഴിഞ്ഞു. ശക്തനായ എതിരാളിയാണ് ചൈന. കശ്മീരില്‍ പാക് സൈന്യവും ചൈനീസ് സൈന്യവും ഒരുമിച്ചാണ് ഇടപെടുന്നതെന്നും ചൈന മുലായം മുന്നറിയിപ്പ് നല്കി.
ഇന്ത്യന്‍ വിപണിയില്‍ വന്‍തോതില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ലഭ്യമാകുന്ന സാഹചര്യത്തെയും മുലായം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
Discussion about this post