നോക്കിയയുടെ ഏറ്റവും വില കുറഞ്ഞ ഹാന്‍ഡ്സെറ്റ് നോക്കിയ 105 വിപണിയിലിറങ്ങി. തെരഞ്ഞെടുത്ത സ്റ്റോറുകളില്‍ ഇന്നുമുതല്‍ നോക്കിയ 105, നോക്കിയ 130 എന്നിവ വില്പനയ്ക്കെത്തിയിരിക്കുകയാണ്. സിംഗിള്‍ സിം, ഡ്യുവല്‍ സിം മോഡലുകളില്‍ ഫോണ്‍ ലഭ്യമാണ്. സിംഗിള്‍ സിം ഫോണിന്റെ വില 999 രൂപയും ഡ്യുവല്‍ സിം ഫോണിന്റെ വില 1149 രൂപയുമാണ്. ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വില കുറഞ്ഞ ഫോണാണ് ഒറ്റ സിം ഇടാവുന്ന ഫോണ്‍. നീല, വെള്ള, കറുപ്പ് നിറങ്ങളില്‍ ഇത് ലഭ്യമാണ്.
പുതിയ ഫീച്ചറുകളുമായി പുറത്തിറങ്ങുന്ന ഫോണിന്റെ വിവരങ്ങള്‍ കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു. നോക്കിയ 105 നു 1.8 ഇഞ്ച് വലുപ്പമുള്ള വലിയ സ്ക്രീന്‍ ആണ് ഉള്ളത്. ‘സ്നേയ്ക് സെന്‍സിയ’, ‘ഡൂഡില്‍ ജമ്പ്’, ‘ക്രോസ് റോഡ്’ എന്നിങ്ങനെയുള്ള ഫോണ്‍ ഉപയോക്താക്കളെ നൊസ്റ്റാള്‍ജിയ ഫീലിലെത്തിക്കുന്ന പഴയ ഗെയിമുകളും ഈ ഫോണിലുണ്ട്. 15 മണിക്കൂറോളം ടോക്ടൈമും ഏകദേശം ഒരുമാസത്തോളം സ്റ്റാന്‍ഡ്ബൈ ടൈമും ഇതിനുണ്ട്. പുതിയ നോക്കിയ 105-ല്‍ 500 ടെക്സ്റ്റ് മെസേജുകളും 2000 കോണ്ടാക്റ്റുകളും ശേഖരിച്ചുവയ്ക്കാം. കൂടാതെ എഫ്എം റേഡിയോ, യുഎസ്ബി 2.0 എന്നിവയും ഫോണിന്റെ മറ്റ് സവിശേഷതകളാണ്.
കമ്പനി നേരത്തെ തന്നെ റിഎന്‍ട്രി പ്രഖ്യാപിച്ചിരുന്ന നോക്കിയ 130 യ്ക്കും ഏകദേശം നോക്കിയ 105ന്റെ അതേ ഫീച്ചറുകള്‍ തന്നെയാണ് ഉള്ളത്. ഇത് 32 ഏആ വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനാവും. ഈ ഫോണിന് 105നേക്കാള്‍ ബാറ്ററി ബാക്കപ്പ് കൂടുതലാണ്. ഇതിന് 44 മണിക്കൂര്‍ എഫ് എം പ്ലേബാക്ക് ടൈമും 11.5 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് ടൈമും കിട്ടും.
ഇതുകൂടാതെ കമ്പനി ഉടന്‍തന്നെ നോക്കിയ 8 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കും. കാള്‍ സീസ് ബ്രാന്‍ഡ് പിന്‍ക്യാമറയായിരിക്കും ഇതിന്റെ മറ്റൊരു പ്രത്യേകത.
Discussion about this post