മെഡിക്കല്‍ കോളേജ് അംഗീകാരത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.
മെഡിക്കല്‍ കോളേജ് വാങ്ങിച്ചു കൊടുക്കാമെന്ന് പറഞ്ഞ് താന്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല. ആരും എനിക്ക് പണം ഓഫര്‍ ചെയ്തിട്ടുമില്ല. ഒരു നഴ്സറി സ്ക്കൂളിന് പോലും അനുമതി വാങ്ങി നല്കാന് കഴിവുള്ള ആളല്ല താന്‍. വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെട്ട തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ഉടമയെ താന്‍ അറിയുക പോലുമില്ല. ആരെയും നേരിട്ട് അറിയില്ല.
ഒന്നര മാസം മുമ്പ് പാലക്കാടുലഌമെഡിക്കല് കോലേജ് ഉടമ തന്നെ വന്നു കണ്ടിരുന്നു. തന്നെ കൊണ്ട് ഇതൊന്നും സാധ്യമാകില്ല എന്ന് താന്‍ അയാളെ അറിയിച്ചു. പിന്നീട് അയാള്‍ താനുമായി ബന്ധപ്പെടുകയോ, ഫോണില്‍ വിളിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ നടക്കുന്നതെല്ലാം വ്യാജ പ്രചരണമാണെന്നും എം.ടി രമേശ് മാധ്യമങ്ങളോട് പറഞ്ഞു. ആരോപണത്തിന്റെ മുന്‍ മുനയില്‍ നിര്‍ത്തി തന്നെ വിമര്‍ശിക്കുന്നത് ശരിയല്ല. ഏത് അന്വേഷണം ആര് നടത്തിയാലും എന്റെ നിരപരാധിത്വം തെളിയും എന്ന ആത്മവിശ്വാസം തനിക്കുണ്ട്. രണ്ട് സംഭവങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ചര്‍ച്ചയും അന്വേഷണവും നടക്കട്ടേ. ഇതിന്റെ ഒരു ഘട്ടത്തില്‍ സത്യം പുറത്ത് വരുമെന്നാണ് വിശ്വസിക്കുന്നതെന്നും എം.ടി രമേശ് പറഞ്ഞു.
നേരത്തെ പാലക്കാട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജ് ഉടമ എം.ടി രമേശിനെ നേരിട്ട് കണ്ടതായി പറഞ്ഞിരുന്നു. പണം നല്‍കുകയോ. അക്കാര്യം സംസാരിക്കുകയോ ഉണ്ടായില്ലെന്ന് ഉടമ നവാസ് പറഞ്ഞിരുന്നു.
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടിനെ കുറിച്ച് തനിക്കറിയില്ലെന്നും, താന്‍ അങ്ങനെ ഒന്ന് കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സംസ്ഥാന പ്രസിഡണ്ട് സ്വമേധയ നടത്തിയ അന്വേഷണ കമ്മീഷന് റിപ്പോര്ട്ടായിരിക്കാം. അത്തരമൊരു റിപ്പോര്‍ട്ട് എവിടെയും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന് റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അത് പാര്‍ട്ടി ഘടകങ്ങളിലാണ് ആദ്യം വെക്കുകയെന്ന് ബിജെപി നേതാവ് വി മുരളീധരന് പ്രതികരിച്ചു. സംസ്ഥാന പ്രസിഡണ്ടിന് മുന്നിലാണ് റിപ്പോര്‍ട്ട് വരിക. കോര്‍ കമ്മറ്റിയില്‍ വിഷയം പ്രസിഡണ്ട് ഉന്നയിക്കുമെന്നാണ് കരുതുന്നതെന്നും വി മുരളീധരന് പറഞ്ഞു. അഴിമതിക്കാരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ലെന്നും, ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ സത്യമാണെന്ന് വിശ്വസിക്കുന്നില്ലെന്നും മുരളീധരന് പറഞ്ഞു.
Discussion about this post