ചെമ്പൂര്: മുംബൈയില്‍ മുന്‍ ദൂരദര്ശന് അവതാരക തലയില്‍ തെങ്ങു വീണ് മരിച്ചു. മുംബൈ സ്വദേശി കാഞ്ചന് നാഥ് (58) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പ്രഭാത സവാരിക്കിടെ ദേഹത്തേക്ക് തെങ്ങു വീണ് പരിക്കുപറ്റിയത്. സംഭവം നടന്നയുടന്‍ തന്നെ സമീപത്തുള്ള കടകളില്‍ നിന്നവരെല്ലാം ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലായിരിക്കേ ഇന്നലെ മരിക്കുകയായിരുന്നു.
ഇവരുടെ ദേഹത്തേക്ക് തെങ്ങു വീഴുന്ന ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ബിഹാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ അനാസ്ഥയാണ് തന്റെ ഭാര്യയുടെ മരണത്തിന് കാരണമെന്ന് കാഞ്ചന്റെ ഭര്‍ത്താവ് രജത് നാഥ് ആരോപിച്ചു. അപകടാവസ്ഥയില്‍ നില്‍ക്കുകയായിരുന്ന തെങ്ങ് മുറിക്കുന്നതിന് പലതവണ അപേക്ഷ നല്‍കിയിട്ടും അധികൃതര്‍ അവഗണിക്കുകയായിരുന്നു എന്ന് രജത് നാഥ് പറഞ്ഞു. മുംബൈയില്‍ യോഗ അദ്ധ്യാപികയായി പ്രവര്‍ത്തിക്കുകയായിരുന്നു കാഞ്ചന്.
https://www.youtube.com/watch?time_continue=72&v=RzqshHlqr5E
Discussion about this post