മെല്‍ബണ്‍: ന്യൂസീലന്‍ഡുമായുള്ള ലോകകപ്പ് ഫൈനല്‍ മത്സരത്തിനുശേഷം ഏകദിന ക്രിക്കറ്റില്‍നിന്ന് വിരമിക്കുമെന്ന് ഓസ്ട്രേലിയന്‍ നായകന് മൈക്കല്‍ ക്ലാര്‍ക്ക്. മെല്‍ബണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ക്ലാര്‍ക്ക് ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ അവസാനത്തെ ഏകദിന മത്സരമായിരിക്കും നാളത്തേതെന്ന് അദ്ദേഹം വ്യക്തമാക്കി.
2019 ലോകകപ്പിലേക്കുള്ള ശാരീരിക ക്ഷമത തനിക്കില്ലെന്നും സ്വന്തം കാണികള്‍ക്കു മുന്നില്‍ ഈ ലോകകപ്പ് നേടുക സ്വപ്നമാണെന്നും 33 കാരനായ ക്ലാര്‍ക്ക് വ്യക്തമാക്കി
Discussion about this post