തെന്നിന്ത്യന്‍ താരം ധനുഷ് ടെലിവിഷന്‍ അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി. വേലയില്ലാ പട്ടധാരി 2 ന്റെ പ്രചാരണത്തിന് എത്തിയ ധനുഷുമായി തെലുങ്ക് ചാനല്‍ ടിവി 9 നടത്തിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ ഇറങ്ങിപ്പോക്ക്. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള അവതാരകയുടെ വിവാദ ചോദ്യങ്ങളാണ് ധനുഷിനെ പ്രകോപിപ്പിച്ചത്.
താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട സുചീ ലീക്സോടെ ധനുഷ് കൂടുതല്‍ കുഴപ്പത്തിലായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളാണ് താരത്തെ രോഷാകുലനാക്കിയത്.
സൂചീ ലീക്സ് വിവാദങ്ങളും ചില വീഡിയോകളുമൊക്കെ പരസ്യമായതോടെ അത് കുടുംബജീവിതത്തെ ബാധിച്ചോയെന്ന അവതാരകയുടെ ചോദ്യത്തോടെ ഇതൊരു മണ്ടത്തരം നിറഞ്ഞ അഭിമുഖമാണെന്ന് തുറന്നടിച്ച് താരം മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു.
Discussion about this post