കോഴിക്കോട്: മുസ്ലിം ജന വിഭാഗത്തില്‍ തീവ്രവാദം ശക്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി മന്ത്രി കെ ടി ജലീല്‍. തീവ്രവാദത്തിനായി മുസ്ലിം യുവാക്കളെ ചിലര്‍ വിലക്കെടുക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് നടക്കുന്ന പോലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം ശക്തി പ്രാപിക്കുന്നുവെന്ന ആക്ഷേപം ശക്തമാവുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.
Discussion about this post