ശ്രീഹരിക്കോട്ട : രാജ്യത്തിന്റെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ നാലാമത്തെ ഉപഗ്രഹമായ ഐ.ആര്.എന്‍.എസ്.എസ് 1ഡി വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍നിന്ന് വൈകിട്ട് 5.19നായിരുന്നു വിക്ഷേപണം. പി.എസ്.എല്‍.വി.സി 27ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തെിക്കുന്നത്.
ഭൗമ, വ്യോമ, സമുദ്ര യാത്രകളില്‍ ദിശ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ കഴിയുന്ന ഉപഗ്രഹമാണ് എ.ആര്.എന്‍.എസ്.എസ് 1ഡി. പ്രകൃതിക്ഷോഭങ്ങളും മറ്റു കെടുതികളുമുണ്ടാകുമ്പോള് ഈ ഉപഗ്രഹത്തില്‍നിന്നുള്ള വിവരങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു സഹായകമാകും.
കപ്പല്‍ ഗതാഗതം, വ്യോമഗതാഗതം, ദുരന്തനിവാരണം, മൊബൈല്‍ ഫോണ്‍ വഴിയുള്ള നാവിക നിയന്ത്രണം എന്നിവയ്ക്കു പുറമെ ദുരിതാശ്വാസ പ്രവര്‍ത്തനം, സൈനിക വിന്യാസം അടക്കമുള്ള വിവിധ മേഖലകളില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ ഐ.ആര്.എന്‍.എസ്.എസ് 1ന് കഴിയും. രാജ്യവും ചുറ്റുമുള്ള 1500 കിലോമീറ്റര്‍ ഭാഗവും ഐ.ആര്.എന്‍.എസ്.എസിന്റെ പരിധിയില്‍ വരും. ഇതോടെ പാക്കിസ്ഥാന്, ചൈന, ഇന്ത്യന്മഹാസമുദ്ര ഭാഗങ്ങളും ഇന്ത്യയ്ക്ക് നിരീക്ഷിക്കാനാകും.
Discussion about this post