തിരുമല: തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് കടക്കുന്ന കവാട നഗരമായ തിരുമലയിലെ അലിപിരി ചെക്ക്പോസ്റ്റില്‍ കൈത്തോക്കും 14 വെടിയുണ്ടകളുമായി പൂനെ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് പുറമെ കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളടക്കം 4 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് തിരുമല ടൗണ്‍ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന ചെക്ക്പോസ്റ്റായ അലിഗിരിയില് പോലീസ് വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് ഇവരുടെ എസ്യുവി വാഹനത്തില്‍ നിന്നും തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയരാക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post