നോട്ട് നിരോധന കാലത്ത് 2000നു വേണ്ടി ക്യൂ നിന്ന കഷ്ടപ്പാടിനെ പറ്റി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവും കര്‍ണാകയിലെ ഊര്‍ജ്ജ വകുപ്പ് മന്ത്രിയുമായ ഡി ശിവകുമാറിന്റെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി കോടികള്‍ പിടികൂടിയ സംഭവത്തില്‍ മന്ത്രിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല.
നോട്ട് അസാധുവാക്കല്‍ കാലത്ത് ക്യൂ നിന്ന് കഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാവ് എടിഎം വീട്ടിലെത്തിച്ചോയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നോട്ട് നിരോധന കാലത്ത് മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ക്യൂനില്ക്കുന്ന ഫോട്ടോയടക്കം പങ്കു വെച്ചാണ് സോഷ്യല്‍ മീഡിയ പൊങ്കാലയിടുന്നത്.
ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നോട്ടു നിരോധന കാലത്ത് കുറച്ചു പൈസക്ക് വേണ്ടി ATM ക്യൂവില്‍ നിന്നിട്ടു വെറും രണ്ടായിരം രൂവ മാത്രം കിട്ടുന്ന തന്റെ കഷ്ടപ്പാട് ഒരു കോണ്‍ഗ്രസ് മന്ത്രി പങ്കു വെക്കുന്നതാണ് സൂര്‍ത്തുക്കളെ ഈ ഫോട്ടോയില്‍ നമ്മള് കാണുന്നത്!!
ആറ് മാസത്തിനു ശേഷം ഈ പാവത്തിന്റെ വീട്ടില്‍ നിന്നാണ് ഇന്‍കം ടാക്സുകാര് ടവറിന്റെ വലുപ്പത്തില്‍ ഉള്ള കോടികളുടെ നോട്ടു കെട്ടുകള്‍ കണ്ടെടുത്തത്.. അപ്പോ പിന്നീടങ്ങോട്ട് ATM മെഷീനോടെ എടുത്ത് ആ പാവം വീട്ടില്‍ കൊണ്ട് പോയിരുന്നു എന്നാണ് നമ്മള് അനുമാനിക്കേണ്ടത്..
സ്വത്ത് ആയിട്ട് ദുബായില്‍ ഒരു മാള്‍, ബര്‍മിംഗ്ഹാമില്‍ ഒരു ബംഗ്ളാവ്, മുംബയില്‍ 125 ഫ്ലാറ്റ് ! ഹമ്പമ്പടാ രാവണാ..
ഇപ്പോ മനസ്സിലായില്ലേ നോട്ട് നിരോധനത്തെ പ്രതിപക്ഷക്കാര് പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തതും , പാവങ്ങളുടെ കഷ്ടപ്പാട് കാണിച്ചു സെന്റി അടിച്ചതും ഒക്കെ എന്തിനാ എന്ന്!!!
[fb_pe url=”https://www.facebook.com/photo.php?fbid=10154884162369352&set=a.10151906492254352.1073741826.563179351&type=3&theater” bottom=”30″]
Discussion about this post