ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റും മമതാ ബാനര്‍ജിയുടെ വലംകൈയുമായ മുകുള്‍ റോയി ബിജെപിയില്‍ ചേരുന്നതായി സൂചന. മുകുള്‍ റോയിയോടൊപ്പം ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ 54 എംഎല്‍എമാരും ഒമ്പത് എംപിമാരും മുകുള്‍ റോയിയോടൊപ്പം ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന.
ഇത് സംബന്ധിച്ച് മുകുള്‍ റോയിയും ബിജെപി നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയതായിട്ടും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. പ്രാദേശിക പാര്‍ട്ടി രൂപീകരിച്ചതിന് ശേഷമായിരിക്കും പാര്‍ട്ടിയിലേക്ക് പോവുകയെന്നും മുകുള്‍ പറഞ്ഞതായിട്ടാണ് സൂചന.
എന്നാല്‍ ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം മുകുള്‍ റോയി നിഷേധിക്കുകയാണ് ചെയ്തത്.
Discussion about this post