കൊളംബോ: ശ്രീലങ്കയെ 183 റണ്‍സിന് പുറത്താക്കി രണ്ടാം ടെസ്റ്റിലും ആധിപത്യം ശക്തമാക്കി ഇന്ത്യ. 439 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ സ്വന്തമാക്കിയത്. തുടര്‍ന്ന് ലങ്കയെ ഇന്ത്യ ഫോളോ ഓണ്‍ ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ലങ്ക 2 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് റണ്‍സെടുത്ത ഉപുല്‍ തരംഗയും കുശാല്‍ മെന്‍ഡിസും ആണ് പുറത്തായത്. ദിമുത്ത് കരുണാരത്നെ(66), മലിന്‍ഡ പുഷ്പകുമാര(74) എന്നിവരാണ് ഇപ്പോള്‍ ക്രീസിലുള്ളത്
16.4 ഓവറില്‍ 69 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിനാണ് ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാരെ പുറത്താക്കിയത്. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ഇന്ത്യ ഉയര്‍ത്തിയ 622 റണ്‍സ് പിന്തുടരുന്നതിനിടെ ലങ്കന്‍ ബാറ്റ്സ്മാന്മാര് അതി ദയനീയമായി തകരുകയായിരുന്നു. 51 റണ്‍സെടുത്ത് നിരോഷന്‍ ഡിക്ക്വല്ല ലങ്കയുടെ ടോപ് സ്കോററായി. ഡിക്ക്വെല്ല ഏഞ്ചലോ മാത്യൂസ് സഖ്യം അഞ്ചാം വിക്കറ്റില്‍ നേടിയ 53 റണ്സ്കൂട്ടുകെട്ടാണ് ലങ്കയെ 183 എത്തിച്ചത്.
വന്മതിലുകളായ പുജാരയുടെയും രഹാനയുടെയും സെഞ്ച്വറികള്‍ക്ക് പിറകെ, ഓള്‍റൗണ്ടര്‍മാരായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജദേജയും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും നേടിയ അര്‍ധസെഞ്ച്വറിയുമാണ് ഇന്ത്യക്ക് 622 റണ്‍സ് സമ്മാനിച്ചത്. റണ്മലകണ്ട് പേടിച്ച് ക്രീസിലെത്തിയ ശ്രീലങ്കക്ക് ഇന്നലെ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു.
Discussion about this post