കൊച്ചി: കേരളത്തില്‍ ഐഎസിന് റിക്രൂട്ടര്മാരുണ്ടെന്ന് റിപ്പോര്‍ട്ട്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏജന്റായ കാസര്‍കോട് സ്വദേശി അബ്ദുള്‍ റഷീദ് തന്നെ ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ചുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്ത മലയാളി. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലുള്ള അബ്ദുള്‍ റഷീദ് അവിടെയെത്താന്‍ ആലപ്പുഴ സ്വദേശി ബാസില്‍ ഷിഹാബ് വെളിപ്പെടുത്തി. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും ഇയാള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം എന്‍ഐഎ മൂന്ന് യുവാക്കളെ കസ്റ്റ്ഡിയിലെടുത്തിരുന്നു. ഐഎസുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തിയതിനാലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. മലയാളിയെ കൊച്ചിയിലും മറ്റുള്ളവരെ കോയമ്പത്തൂരിലുമാണ് എന്‍ഐഎ ചോദ്യം ചെയ്യുന്നത്. ആലപ്പുഴ സ്വദേശി അടക്കം കസ്റ്റഡിയിലുള്ളവരുടെ കയ്യില്‍ നിന്ന് 10 മൊബൈല്‍ ഫോണ്‍, നാല് ലാപ്ടോപ്, രണ്ട് ഹാര്‍ഡ് ഡിസ്ക്, സിം കാര്‍ഡുകള്‍, ഒരു പെന്‍െ്രെഡവ്, മൂന്നു മെമ്മറികാര്‍ഡ്, 77 ഡിവിഡികള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
കണ്ണൂര്‍ പാനൂര്‍ കനകമലയില്‍ ഐഎസ് ഘടകം – ഉമര്‍ അല്‍ ഹിന്ദി- നടത്തിയ രഹസ്യയോഗത്തില്‍ പങ്കെടുത്തവരുമായി പിടിയിലായവര്‍ക്ക് അടുപ്പമുണ്ടായിരുന്നു. ഇവയുടെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തും. ആലപ്പുഴ സ്വദേശി അടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
Discussion about this post