ഡല്‍ഹി: 20 വര്‍ഷക്കാലമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഖി കെട്ടിക്കൊടുക്കുന്ന സന്തോഷത്തിലാണ് ഒമര്‍ മോഷിക് ഷെയ്ക് എന്ന പാക്കിസ്ഥാനി യുവതി. രക്ഷാബന്ധന് എന്ന പവിത്ര ബന്ധനത്തിന്റെ മൂല്യം ഏറെ അറിയാവുന്ന ഈ പാക്ക് യുവതി മോദിയുടെ പ്രിയപ്പെട്ട സഹോദരിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹത്തിനു ശേഷം ഇന്ത്യയിലേക്ക് വന്നതാണ് മോഷിക് ഷെയ്ക്.
മോദി ആദ്യമായി ആര്‍എസ്എസ് ‘കാര്യകര്‍ത്ത’യായിരുന്ന വേളയിലാണ് മോഷിക് ആദ്യമായി അദ്ദേഹത്തിന് രാഖി കെട്ടുന്നത്. പിന്നീട് തന്റെ ‘മോദി ഭായ്’യുടെ ജീവിത വിജയത്തിനും നന്മയ്ക്കുമായി മോഷിക് എല്ലാ രക്ഷാബന്ധന് ദിനത്തിലും അദ്ദേഹത്തിന് രാഖി കെട്ടുന്നു.
എന്നാല്‍ ഇത്തവണ തന്റെ പ്രിയപ്പെട്ട ‘മോദി ഭായ്ക്ക്’ രാഖി കെട്ടി കൊടുക്കാന്‍ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു മോഷികിന്. കാരണം മോദി ഇപ്പോള്‍ തിരക്കിലാണ്. എന്നാല്‍ ആശ്വാസമെന്നോണം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മോദി തന്നെ ഫോണില്‍ വിളിച്ചിരുന്നതായി മോഷിക് പറഞ്ഞു. ഇത്തവണയും തന്റെ പ്രിയപ്പെട്ട സഹോദരനൊപ്പം രക്ഷാബന്ധന് ആഘോഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോഷിക്.
Discussion about this post