കോട്ടയം: ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിടിയിലായ സി.പി.എം. പ്രവര്ത്തകന് പോലീസ് തൊപ്പി അണിഞ്ഞ് നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.
ഞായറാഴ്ച കുമരകത്ത് ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിടിയിലായ പ്രതിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. തുടര്‍ന്ന് ചിത്രം സഹിതം ബി.ജെ.പി. കോട്ടയം ജില്ലാനേതൃത്വം എസ്.പി.ക്ക് പരാതി നല്കി.
അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് സി.ഐ. നിര്‍മല്‍ ബോസ് പറഞ്ഞു. പിടിയിലായ പ്രതിയോട് പോലീസ് കാട്ടിയ സമീപനമാണിതെന്ന് ബി.ജെ.പി. ജില്ലാപ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു. പോലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി മനസ്സിലാക്കാന്‍ ഈ ചിത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പോലീസ് ഇത് പാടെ നിഷേധിക്കുകയാണ്. ഇത് മറ്റെവിടെങ്കിലും വച്ചെടുത്ത ചിത്രമാകാമെന്നും ആരോപണം ശരിയല്ലെന്നുമാണ് പോലീസ് പറയുന്നത്.
Discussion about this post