തമിഴ് നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്തുണയുമായി നടന് ധനുഷും. രജനികാന്ത് രാഷ്ട്രീയത്തിലെത്തുന്നത് നല്ലതാണെന്ന് ധനുഷ് പറയുന്നു. ജനങ്ങള്‍ രജനികാന്തിനെ ഇഷ്ടപ്പെടുന്നു. ആള്‍ക്കൂട്ടത്തിന്റെ നേതാവാണ് അദ്ദേഹം. അങ്ങനെയൊരാള്‍ രാഷ്ട്രീയത്തിലെത്തുന്നത് ഉചിതമാണ്.രജനിയുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കുന്നുവെന്നും ധനുഷ് പറഞ്ഞു
രജനീകാന്തിന്റെ മകളായ സൗന്ദര്യയുടെ ഭര്‍ത്താവ് കൂടിയാണ് ധനുഷ്. രജനികാന്ത് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ അദ്ദേഹത്തെ ബിജെപിയിലേക്കും ക്ഷണിക്കുകയും ചെയ്തു. തന്റെ രാഷ്ട്രീയ പ്രവേശവാര്ത്തകള് തള്ളാതിരുന്ന രജനി ഏത് നിമിഷവും നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചേക്കും എന്ന കാത്തിരിപ്പിലാണ് തമിഴകം.
Discussion about this post