ബഹ്രിയാക്: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം സ്ഫോടകവസ്തു കണ്ടെത്തി. ഏഴ് ബോംബുകളാണ് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ റുപെയ്ദിയ ജില്ലയിലെ ബഹ്റിയാച്ചിലിലാണ് സംഭവം. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസും സമസ്ത സീമാ ബലും സ്ഥലത്തെത്തി പരിശോധന നടത്തി.
ബോംബ് സ്ക്വാഡ് സംഘം എത്തി സ്ഫോടക വസ്തുവാണെന്ന് സ്ഥിരീകരിച്ചതായി അസിസ്റ്റന്റ് സൂപ്രണ്ടന്റ് പൊലീസ് കമലേഷ് ദീക്ഷിത് അറിയിച്ചു. സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ബോംബുകള്‍ നിര്‍വീര്യമാക്കിയെന്നും എ.എസ്.പി പറഞ്ഞു.
Discussion about this post