പാലക്കാട്: ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അദ്ധ്യാപകനെ മര്‍ദ്ദിച്ചു. എസ്എഫ്ഐപ്രവര്‍ത്തകന്‍ അദ്ധ്യാപകനെ വടികൊണ്ട് അടിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകരുടെ നടപടിക്കെതിരെ വ്യാപകപ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തെന്ന പരാതിയെ തുടര്‍ന്നാണ് കോളേജില്‍ എസ്എഫ്ഐ-എബിവിപി സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് കോളേജ് അധികൃതര്‍ പൊലിസില്‍ അറിയിക്കുകയും പൊലീസ് കേളേജിലെത്തി മാരകായുധങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
തുടര്‍ന്ന് പൊലീസും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടയില്‍ തടസ്സം നിന്ന അദ്ധ്യാപകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.
Discussion about this post