സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന മലയാളി ഗായകന് വൈഷ്ണവ് ഗിരീഷിന് വൈഷ്ണവിന് ഇപ്പോഴും വിശ്വാസം വന്നിട്ടില്ല. സംഭവിക്കുന്നതെല്ലാം സ്വപ്നമാണോ എന്നാണ് വൈഷ്ണവ് ചിന്തിക്കുന്നത്. ഇന്ത്യയുടെ സംഗീത ഇതിഹാസം എ.ആര്.റഹ്മാനൊപ്പം പാടാന്‍ അവസരം ലഭിച്ചിരിക്കുകയാണ് വൈഷ്ണവിന്. ഫേസ്ബുക്കിലൂടെ വൈഷ്ണവ് തന്നെയാണ് റഹ്മാനൊപ്പം പാടുന്ന കാര്യം അറിയിച്ചത്.
ഇളയ ദളപതി വിജയ് നായകനാകുന്ന തെണ്ടല് ഫിലിംസിന്റെ നൂറാമത്തെ ചിത്രമായ മെര്‍സലിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് വൈഷ്ണവ് റഹ്മാനൊപ്പം വേദി പങ്കിടുന്നത്. ഈ മാസം 20ന് ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സംഗീതവിരുന്ന് നടക്കുക.
സംഗീതലോകത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന റഹ്മാനെയും ചലച്ചിത്രലോകത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന വിജയ്യെയും ആദരിക്കുന്ന ചടങ്ങ് കൂടിയാണിത്.
വൈഷ്ണവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇതൊരു വലിയ സംഭവമാണ്. ശരിക്കും വലിയ സംഭവം. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമാണ് ഞാന്‍ പങ്കിടുന്നത്. ഈ വികാരം എങ്ങിനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല. വാക്കുകള്‍ കിട്ടുന്നില്ല.
എന്റെ സ്വപ്നം യാഥാര്‍ഥ്യമാവുകയാണ്. എന്റെ ജീവിതത്തിലുടനീളം ഞാന്‍ കണ്ടൊരു സ്വപ്നമാണിത്.
സംഗീത ഇതിഹാസമായ ഒരേയൊരു എ.ആര്. റഹ്മാനെ കാണാന്‍ പോവുകയാണ് ഞാന്‍. ഓഗസ്റ്റ് ഇരുപതിന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ ഒപ്പം പാടാനുള്ള ക്ഷണം ലഭിച്ചിരിക്കുകയാണ്. ഇളയദളപതി വിജയ് സാറുമുണ്ട് ഷോയില്‍. ഇതില്‍ കൂടുതല്‍ ഞാന്‍ മറ്റെന്ത് പ്രതീക്ഷിക്കണം. എന്റെ ജീവിതത്തിന് ഒരു അര്ഥമുണ്ടായിരിക്കുകയാണ്. വേറെന്ത് പറയാന്‍.
ബാക്കിയെല്ലാം സര്‍ശക്തനായ ഈശ്വരന് സമര്‍പ്പിക്കുകയാണ്.
ഈ പിന്തുണയ്ക്കും പ്രാര്‍ഥനകള്‍ക്കും എല്ലാവര്ക്കും എന്റെ നന്ദി. നടന് വിജയ്ക്കും അറ്റ്ലികുമാറിനും എന്റെ പ്രത്യേകമായ നന്ദി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും വിശ്വാസം വരുന്നില്ല. അത്രയ്ക്കും സന്തോഷമുണ്ട്.
Discussion about this post