കൊച്ചി : കൊക്കെയ്ന്‍ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ പ്രതികളായ ഷൈന്‍ ടോം ചാക്കോ , രേഷ്മാ രംഗസ്വാമി,ബ്ലസി സില്‍വര്‍സ്റ്റാര്‍ ,സ്നേഹ ബാബു ,ബിന്‍സി ബാബു എന്നിവര്‍ക്കാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് എതിര്‍ത്തെങ്കിലും പ്രതികള്‍ 51 ദിവസങ്ങളായി ജയിലിലാണെന്നും ഇത് ന്യായീകരിക്കാനാവില്ലെന്നും ജസ്റ്റിസ് കമാല്‍ പാഷ ചൂണ്ടിക്കാട്ടി.
പ്രതികള്‍ക്കെതിരെ ഇന്ന് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.ലഹരിമരുന്നായ കൊക്കെയ്ന്‍ കൈവശംവെക്കല്‍, ഉപയോഗിക്കല്‍, വില്പന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ഇതുവരെ എട്ട പേരാണ് അറസ്റ്റിലായിരിക്കുന്നത് .
Discussion about this post