ഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച ലഡാക്ക് സന്ദര്‍ശിക്കുന്നു. രാഷ്ട്രപതിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ലഡാക്ക് സെക്ടറിലെ സൈനികര്‍ക്കു പ്രസിഡന്റ്സ് കളേഴ്സ് ബഹുമതി നല്കുന്നതിനു വേണ്ടിയാണ് സന്ദര്‍ശനം.
യുദ്ധത്തിന്റെയും സമാധാനത്തിന്റെയും കാലഘട്ടങ്ങളില്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ച പ്രത്യേക സേവനങ്ങള്‍ക്ക് ഒരു യൂണിറ്റിനു നല്കുന്ന ബഹുമതിയാണ് പ്രസിഡന്റ്സ് കളേഴ്സ്. തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ കരസേനാ മേധാവി ബിപിന്‍ റാവത്തും പങ്കെടുക്കും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി റാവത്ത് ഞായറാഴ്ച ലഡാക്കിലേക്ക് തിരിക്കും. അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ സന്ദര്‍ശനം.
Discussion about this post