തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ഗണേഷ് കുമാര്‍ ഇന്ന് ലോകായുക്തയ്ക്ക് മുമ്പില്‍ തെളിവുകള്‍ ഹാജരാക്കി . അഴിമതി, ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നും മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ സ്വത്ത് വിവരത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.
വെറുമൊരു തോട്ടക്കാരനായിരുന്ന മന്ത്രി എങ്ങനെ ഇത്രയും സ്വത്ത സമ്പാദിച്ചു എന്ന് വ്യക്തമാക്കണം. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാനത്തിന്റെയും ,ജീവന്റയും വിലയുണ്ടെന്ന് പറഞ്ഞ ഗണേഷ് ലോകായുക്തയ്ക്ക് മുമ്പില്‍ വികാരാധീനനായി.ഗണേഷിന്റെ ആരോപണങ്ങളില്‍ വിശദമായ സത്യവാങ്മൂലം ഏപ്രില്‍ 16ന് മുമ്പ് സമര്‍പ്പിക്കുവാന്‍ ലോകായുക്ത അറിയിച്ചു.
ലോകായുക്തയ്ക്ക് മുമ്പില്‍ ഹാജരാക്കിയ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് പിന്നീട് കൈമാറുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഞെട്ടിക്കുന്ന വിവരങ്ങളാണ് താന്‍ ലോകായുക്തയ്ക്ക് മുമ്പില്‍ ഹാജരാക്കിയിരിക്കുന്നത്. ആര്‍ക്കും ബോധ്യമാകുന്ന തെളിവുകളാണിത്. അഴിമതിയെ ഔദ്യാഗികവല്ക്കരിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അഴിമതിക്കെതിരെ രണ്ടും കല്‍പ്പിച്ചാണ് താന്‍ മുന്നോട്ട് പോകുുന്നത്. ആരോപണങ്ങള്‍ ഉന്നയിച്ചതിനാല്‍ തന്റെ ജീവന് അപകടത്തിലാണെന്നും, അഴിമതിക്കെതിരായ ആരോപണത്തെത്തുടര്‍ന്ന് യുവനേതാക്കള്‍ ചാനലുകളില്‍ ചര്‍ച്ചയ്ക്ക് വരരുതെന്നും ഗണേഷ് കുമാര്‍ അഭ്യര്‍ത്ഥിച്ചു.
Discussion about this post