ഡല്‍ഹി: കര്‍ണ്ണാടകയിലെ ചരിത്ര സ്മാരകമായ ഹംപി ആലേഖനം ചെയ്ത അന്‍പത് രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ്വ് ബാങ്ക്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒപ്പിട്ട നോട്ടില്‍ ഹംപിയിലെ രഥം ആണ് ആലേഖനം ചെയ്തിരിക്കുന്നത്.
ഗാന്ധിജിയുടെ ചിത്രമാണ് മറുവശത്ത്. ഫ്ളൂറസന്റ് നീലയാണ് നോട്ടിന്റെ നിറം. ആദ്യപുറത്ത് ദേവനാഗരിയില്‍ അന്‍പത് എന്ന് അക്കത്തില്‍ എഴുതിയിട്ടുണ്ടാകും. അശോകസ്തംഭവം വലത് അറ്റത്തുള്ള നോട്ടില്‍. മഹാത്മജിയുടെ ചിത്രം വാട്ടര്‍മാര്‍ക്കായും ഉണ്ടാകും.
മറുവശത്ത് സ്വച്ഛഭാരതത്തിന്റെ ലോഗോയും മുദ്രാവാക്യവും ഉണ്ടാകും. 66 മില്ലിമീറ്റര്‍ X 135 മില്ലിമീറ്റര്‍ ആണ് വലിപ്പം. പുതിയ നോട്ടുകള്‍ പുറത്തിറങ്ങിയാലും പഴയ നോട്ടുകള്‍ ഉപയോഗത്തില്‍ തുടരുമെന്നും റിസര്‍വ്വ് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post