ലോകകപ്പിന് ശേഷം പ്രഖ്യാപിച്ച ഐസിസി ലോകകപ്പ് ടീമില്‍ ഇന്ത്യന്‍ കളിക്കാരില്ല. ലോകകപ്പ് റണ്ണേഴ്സായ ന്യൂസിലണ്ട് ടീമിലെ അഞ്ച് കളിക്കാര്‍ ടീമില്‍ ഇടംപിടിച്ചു.
ആക്രമണോത്സുകതയും, പ്രചോദനവും നിറച്ച സമീപനമാണ് ക്യാപ്റ്റനെന്ന നിലയില്‍ മക്കെല്ലം കാഴ്ച വച്ചതെന്ന് ഐസിസി വിലയിരുത്തി.
ഒന്‍പത് മാച്ചുകളില്‍ നിന്നായി 328 റണ്‍സും, നാല് അര്‍ദ്ധ സെഞ്ച്വറികളും മക്കെല്ലം നേടിയിരുന്നു. ന്യൂസിലണ്ട് ടീമില്‍ നിന്ന് മക്കെല്ലത്തിന് പുറമെ ആന്ഡേഴ്സണ്, ട്രെന്‍ഡ് ബോള്‍ട്ട്, മാര്ട്ടിന് ഗുപ്റ്റില്‍, ഡാനിയല്‍ വെട്ടോറി എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്. ഗ്ലെന്‍ മാക്സവെല്‍ സ്റ്റീവന്‍ സ്മിത്ത്, മൈച്ചല് സ്റ്റാര്‍ക്,(എല്ലാവരും ഓസ്ട്രേലിയക്കാര്‍) എബി ഡിവില്ലേഴ്സ്, മോറന് മോര്‍ക്കല്‍(ദക്ഷിണാഫ്രിക്ക) ശ്രീലങ്കയുടെ കുമാര്‍ സംഗങ്കാര(വിക്കറ്റ് കീപ്പര്‍) എന്നിവരും ടീമില്‍ ഇടംപിടിച്ചു. ബ്രണ്ടല് ടെയ്ലര്( സിംബാബ്വെ) ആണ് പന്ത്രണ്ടാമന്.
Discussion about this post