ലഡാക്ക്: ലഡാക്കിൽ വീര മൃത്യു വരിച്ച ധീര ജവാൻമാർക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ലഡാക്കിലെത്തിയ രാഷ്ട്രപതി സൈനിക ക്യാമ്പ് സന്ദർശിക്കവെയാണ് രാഷ്ട്രപതി സൈനികർക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ചത്. ഇന്ത്യ ചൈന അതിർത്തി തർക്കങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ ലഡാക്ക് സന്ദർശനം.
സത്യപ്രതിജ്ഞയ്ക്ക് ശേഷം രാം നാഥ് കോവിന്ദിന്റെ ആദ്യ സന്ദർശനമാണ് ലഡാക്കിലേത്. ലഡാക്കിലെ സ്കൌട്ട് റജിമെന്റ് സെന്റിൽ എത്തിയ രാഷ്ട്രപതി, സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണർ ഏറ്റുവാങ്ങി. വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നവെന്ന് രാഷ്ട്രപതി സൈനികരെ അഭിസംബോധനെ ചെയ്യവെ പറഞ്ഞു.
ഇന്ത്യ ചൈന അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ ലഡാക്ക് സന്ദർശനം. രാഷ്ട്രപതിയോടൊപ്പം കരസേന മേധാവി ജനറൽ ബിപിൻ റാവത്തും ലഡാക്കിലുണ്ട്. മുതിർന്ന സൈനിക ഉദ്യോഗസ്ഥരോട് ചർച്ച നടത്തിയ ശേഷം രാഷ്ട്രപതി അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തും.
സ്വാതന്ത്ര്യ ദിനത്തിൽ ലഡാക്കിലെ പാങ്കോങ് തടാകത്തിന് സമീപം ഇന്ത്യ ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഇതിനു പിന്നാലെയുള്ള രാഷ്ട്രപതിയുടെ സന്ദർശനം ചൈനയെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്.
Discussion about this post