ദുബായ്: ഭര്‍ത്താവും ഭാര്യയും ഒരുമിച്ച് നടന്നപ്പോള്‍ ഭാര്യ തന്റെ മുന്നില്‍ നടന്നുവെന്ന് ആരോപിച്ച് സൗദി സ്വദേശി വിവാഹമോചനം നേടി. തന്റെ മുന്നില്‍ നടക്കരുതെന്ന് നിരവധി തവണ ഇയാള്‍ ഭാര്യയ്ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഭാര്യ ഇത് ചെവികൊണ്ടില്ലെന്ന് ആരോപിച്ചാണ് വിവാഹമോചനം.
അതേസമയം നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹമോചിതരാകുന്നവരുടെ എണ്ണം സൗദിയില്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സൗദിയില്‍ അടുത്തിടെ നടന്ന മറ്റൊരു വിവാഹമോചനം ഭക്ഷണത്തിനൊപ്പം ആട്ടിറച്ചി വിളമ്പിയില്ലെന്നതായിരുന്നു. ഭര്‍ത്താവ് സുഹൃത്തിനെയും അത്താഴത്തിന് ക്ഷണിച്ചിരുന്നു. ഭാര്യ ആട്ടിറച്ചി വിളമ്പാത്തത് മൂലം താന്‍ അപമാനിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് ഇയാള്‍ വിവാഹ മോചനം നേടിയത്. അതിഥി പോയിക്കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ആട്ടിറച്ചിയുടെ പേരില്‍ തന്നെ ശകാരിച്ചതായും ഭാര്യ പറയുന്നു. മധുവിധു സമയത്ത് കാലില്‍ പാദസരം ധരിച്ചുവെന്നാരോപിച്ചായിരുന്നു മറ്റൊരു വിവാഹ മോചനം.
യുവതി യുവാക്കള്‍ക്കിടയിലാണ് സൗദിയില്‍ വിവാഹമോചനം തുടര്‍ക്കഥയാകുന്നതെന്നും ബോധവത്ക്കരണത്തിന്റെയും കൗണ്‍സിലിംഗിന്റെയും ആവശ്യകത വര്‍ധിച്ച് വരികയാണെന്നും സാമൂഹ്യപ്രവര്‍ത്തകയായ ലത്തീഫാ ഹമീദ് പറയുന്നു. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും വിവാഹമോചനം വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും പറയുന്നുണ്ട്.
Discussion about this post