തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ രാജിയാവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം.
പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യോത്തരവേളയില്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. മന്ത്രിയുടെ രാജിവരെ സമരം എന്നതാണ് പ്രതിപക്ഷ നിലപാട്.ശൈലജയ്ക്കെതിരായ പരാമര്‍ശത്തില്‍ ഉരുണ്ടുകളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ രാജിയല്ലാതെ മറ്റ് പോംവഴിയില്ല.
അടിയന്തിര പ്രമേയ നോട്ടിസ് അവതരിപ്പിക്കാന്‍ അനവദിക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളി. കോടതി വിധി പറയാനിരിക്കുന്ന കേസായതിനാല്‍ വിഷയം ചര്‍ച്ച ചെയ്യാനാവില്ല എന്ന് സ്പീക്കര്‍ വിശദീകരിച്ചു. എന്നാല്‍ മുമ്പും കോടതിയിലുള്ള കേസുകള്‍ ചര്‍ച്ചയായിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
അതേസമയം സഭാ കവാടത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നാല് ദിവസമായി നടത്തി വരുന്ന സത്യാഗ്രഹം ഇന്നും തുടരുകയാണ്.
Discussion about this post