ഡല്‍ഹി:ബിജെപി അംഗത്വവിതരണ പരിപാടി ഇന്നു പൂര്‍ത്തിയാകും. ഇതിനകം ഒന്‍പത് കോടി അംഗങ്ങളാണ് ദേശീയ തലത്തില്‍ ബിജെപിയില്‍ അംഗങ്ങളായത്.
അംഗങ്ങളുടെ എണ്ണത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ കക്ഷിയായെന്ന അവകാശവാദത്തോടെയാണു ബിജെപിയുടെ അംഗത്വവിതരണ പരിപാടി സമാപിക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 8.6 കോടി അംഗങ്ങളാണുള്ളത്.
കേരളത്തില്‍ ഏകദേശം 20 ലക്ഷത്തിലധികം അംഗങ്ങളാണ് ഇത്തവണ ബിജെപിയില്‍ ചേര്‍ന്നത്. മൊബൈല്‍ ഫോണ്‍ വഴി മിസ്ഡ് കോള്‍ നല്കുന്നവര്ക്കും പ്രാഥമികാംഗത്വം നല്‍കാനുള്ള പദ്ധതിയാണു ബിജെപി അംഗസംഖ്യ കുതിച്ചുയരാന്‍ കാരണം. മൊബൈല്‍ ഫോണ്‍ വഴി അംഗത്വമെടുത്തവരെ ബൂത്തു തിരിച്ചു പ്രാഥമികാംഗങ്ങളാക്കുന്ന നടപടി ്ക്രമങ്ങള് ഇനി നടക്കും. ദുഷ്കരമായ ദൗത്യമാണു സംസ്ഥാന ഘടകങ്ങള്‍ക്കുള്ളത്. 100 അംഗങ്ങളെ ചേര്‍ത്തവര്‍ക്ക് സജീവാംഗത്വം ലഭിക്കും. മണ്ഡലം തലം മുതലുള്ള ഭാരവാഹിത്വത്തിനു സജീവാംഗത്വം ആവശ്യമാണ്.
അംഗത്വ വിതരണം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ സംഘടനാ തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കു പാര്‍ട്ടിയില്‍ തുടക്കമാകും.
ഈ വര്‍ഷാവസാനത്തോടെ 50% സംസ്ഥാനങ്ങളിലെങ്കിലും സംഘടനാ തിരഞ്ഞെടുപ്പു പൂര്‍ത്തിയാക്കേണ്ടതുണ്ട്.
Discussion about this post