തിരുവനന്തപുരം: കേരളത്തില്‍ ത്രി സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ അടച്ച് പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം നല്കി. സംസ്ഥാനത്ത് ഇനി 24 പഞ്ച നക്ഷത്ര ബാറുകള്‍ മാത്രമേ ഇനി തുറന്ന് പ്രവര്‍ത്തിക്കുകയുള്ളു. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കും.
സര്‍ക്കാരിന്റെ മദ്യനയം ജനക്ഷേമത്തിലുള്ളതാണെന്നും അതില്‍ ഇടപെടാനാവില്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.മദ്യപിക്കുക എന്നത് ആളുകളുടെ മൗലികാവകാശമല്ല.മദ്യമില്ലെങ്കില്‍ ടൂറിസം തകരുമെന്ന വാദം ശരിയല്ല. ടൂറിസം വികസനത്തിന് കൊക്കൈന്‍ വേണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാകുമോ എന്നും കോടതി ചോദിച്ചു. തൊഴില്‍ നഷ്ടപ്പെടുമെന്ന വാദത്തില്‍ കഴമ്പില്ല. വരുമാനത്തെ സംബന്ധിച്ച് ബാറുടമകള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. പോളിസി തീരുമാനിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ കോടതി ഇടപെടരുതെന്ന സാര്‍ക്കാര്‍ അഭിഭാഷകന് കപില്‍ സിബലിന്റെ വാദം കോടതി ശരിവച്ചു. ആര്‍ട്ടിക്കില്‍ 49 പ്രകാരം ആളുകളുടെ ആരോഗ്യം ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതില്‍ ഇടപെടാന്‍ കോടതിയിക്ക് കഴിയില്ലെന്നും ഡിവിഷന് ബഞ്ച് വിലയിരുത്തി.
കോടതി വിധി വന്നതോടെ സംസ്ഥാനത്ത് ഇനി 24 പഞ്ച നക്ഷത്ര ഹോട്ടലുകള്‍ മാത്രമേ തുറക്കുകയുള്ളു. ഫോര്‍ സ്റ്റാര്‍, ഹെറ്റിറ്റേജ് ബാറുകള്‍ക്ക് അനുമതി നല്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ച് തള്ളി. 36 ഫോര്‍സ്റ്റാര്‍, എട്ട് ഹറിറ്റേജ് ഹോട്ടലുകള്‍ എന്നിവ ഇനി തുറന്ന് പ്രവര്‍ത്തിക്കാനാവില്ല.
ഡിവിശന് ബഞ്ചിന്റെ വിധിയ്ക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍ അറിയിച്ചു.
Discussion about this post