ശ്രീനഗര്‍ : ജമ്മു കശ്മീരിലുണ്ടായ കനത്ത പ്രളയത്തെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 16 ആയതായി റിപ്പോര്‍ട്ട് . കനത്ത മഴയെത്തുടര്‍ന്ന് ഝലം നദിയിലെ ജലനിരപ്പുയര്‍ന്നതാണ് പ്രളയത്തിന് കാരണം. പ്രളയത്തില്‍ നൂറോളം വീടുകള്‍ ഒഴുകിപ്പോയി.
ഇന്നലെ മഴ പെയ്യാതിരുന്നത് ജലനിരപ്പില്‍ അല്പം മാറ്റമുണ്ടാക്കിയിട്ടുണ്ടെങ്കിലും .നാളെ കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒട്ടേറെ സ്ഥലങ്ങളില്‍ താല്‍ക്കാലിക ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. മൂന്നു കണ്ട്രോള് റൂമുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചു.
പ്രളയത്തെത്തുടര്‍ന്ന് കശ്മീരിലെ സ്കൂളുകള്‍ക്കെല്ലാം അവധി നല്‍കിയിട്ടുണ്ട്. പരീക്ഷകളും നീട്ടിവച്ചു. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചുമതലപ്പെടുത്തിയിട്ടുണ്ട്.
Discussion about this post