ഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ സ്ക്കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി. സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി നളിനി നെറ്റൊയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് കത്തയച്ചു.
ബിജെപി പാലക്കാട് ജില്ല സെക്രട്ടറിയുടെ പരാതിയിലാണ് പിഎംഒയുടെ നടപടി.ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് പാലക്കാട് ജില്ലാ കളക്ടര്‍ വിലക്കിയത് വിവാദമായിരുന്നു.പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്ക്കൂളിലാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തേണ്ടിയിരുന്നത്.
എയിഡഡ് സ്ക്കൂളില്‍ രാഷ്ട്രീയ നേതാവ് പതാക ഉയര്‍ത്തരുതെന്നും ജന പ്രതിനിധിയോ, അധ്യാപകനോ പതാക ഉയര്‍ത്തണമെന്നുമാണ് കളക്ടര്‍ ഉത്തരവിലൂടെ വ്യക്തമാക്കിയത്.
എന്നാല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരുമടക്കം വന്‍ ജനാവലിയെ സാക്ഷിയാക്കി ഡോ. മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു
എയ്ഡഡ് സ്കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വാതന്ത്ര്യപതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാണിച്ച് നിര്‍ദേശം നല്‍കുകയായിരുന്നു. ജനപ്രതിനിധികള്‍ക്കോ, പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും രാഷ്ട്രീയ നേതാക്കളെ എയ്ഡഡ് സ്കൂളില്‍ പതാക ഉയര്‍ത്താന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നുമാണ് കളക്ടര്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സ്കൂള്‍ അധികൃതര്‍ക്കും എസ്പിക്കും ആര്‍എസ്എസ് നേതൃത്വത്തിനും കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വി.എം സുധീരന് ഉള്‍പ്പടെ പല നേതാക്കളും സമാനമായ രീതിയില്‍ പതാക ഉയര്‍ത്തിയിരുന്നു. മുമ്പില്ലാത്ത ഉത്തരവ് ആര്‍എസ്എസ് മേധാവിയ്ക്കെതിരെ രാത്രിയ്ക്ക് രാത്രി പുറപ്പെടുവിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആര്‍എസുംഎസും ബിജെപിയും ആരോപിക്കുന്നത്. അനാവശ്യ വിവാദമുണ്ടാക്കി ചില കേന്ദ്രങ്ങളെ സന്തോഷിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ബിജെപി ആരോപിച്ചു.
..
Discussion about this post