തിരൂരിലെ പ്രാദേശിക ആര്‍എസ്എസ് നേതാവ് ബിബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ അറസ്റ്റ് ഇന്നുരേഖപ്പെടുത്തിയേക്കേും. ഗൂഢാലോചനയില്‍ പങ്കെടുത്തവരടക്കം മൂന്ന് പേര് പോലിസ് കസ്റ്റഡിയില്‍ ഉണ്ട്. തൃപ്രങ്ങോട് സ്വദേശികളും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായ മൂന്നുപേരാണ് കസ്റ്റഡിയിലുളളത്. സിസി ടിവിയില്‍ നിന്ന് ലഭിച്ച നിര്‍ണായക തെളിവുകളാണ് പ്രതികളെ കുരുക്കിലാക്കാന്‍ പോലിസിനെ സഹായിച്ചതെന്നാണ് വിവരം. ചില ദൃക്സാക്ഷികളുടെ മൊഴികളും നിര്‍ണായകമായി.
സൈബര്‍ തെളിവുകള്‍ ഒഴിവാക്കാന്‍ പ്രതികള്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം. ബിബിന്‍ ജാമ്യത്തിലിറങ്ങുന്നതിന് മുന്‍പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.
് കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയാണ് ബിബിന്‍. മതം മാറിയ ഇസ്ലാമായ ഫൈസല്‍ വീട്ടുകാരെ കൂടി മതം മാറ്റാനുള്ള നീക്കം നടത്തി. ഇതിലുള്ള വൈരാഗ്യം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പോലിസ് റിപ്പോര്‍ട്ട്. ദുബായില്‍ വച്ച് എട്ടു മാസം മുമ്പാണ് ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചത്.ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവനും നേരത്തെ മതം മാറിയിരുന്നു. ഇവര്‍ നാട്ടില്‍ ഒരുമിച്ചായിരുന്നു താമസം.
ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസം നവംബര്‍ 19 ശനിയാഴ്ച്ച പുലര്‍ച്ചെ നാലിനാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. വെളുപ്പിന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഭാര്യയുടെ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടുവരാന്‍ പോകുമ്പോഴായിരുന്നു കൊലപാതകം. ബിബിനെ വധിച്ച സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഐഎസ് മോഡല്‍ കൊലപാതകമാണ് നടന്നത്. നടുറോഡില്‍ ക്രൂരമായി ബിബിനെ ചിലര്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
Discussion about this post