വാരണാസി: ബലാല്‍സംഗക്കേസില്‍ സിബിഐ കോടതി 20 വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ച ഗുര്‍മിത് റാം റഹീം സിംഗിന്. വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് വാരണാസിയില്‍ സന്ന്യാസിമാരുടെ പ്രതിഷേധം. ഗുര്‍മീതിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്ഡുികള് ഏന്തി, മുദ്രാവാക്യം വിളിച്ചാണ് സന്യാസിമാര്‍ പ്രതിഷേധിച്ചത്.`
പണവും അധികാരവുമുള്‍പ്പെടെയുള്ള ആഢംബര ജീവിതമായിരുന്നു റാം റഹീമിന്റെ ലക്ഷ്യം. യഥാര്‍ഥ സന്ന്യാസി ആഢംബരം വെടിഞ്ഞ് ലളിത ജീവിതം നയിക്കാനാണ് ശീലിക്കേണ്ടതെന്ന് സന്ന്യാസിയായ ദുനി ബാബ പറഞ്ഞു. വധ ശിക്ഷയാണ് റാം റഹീം സിങ് അര്‍ഹിക്കുന്നതെന്നും ദുനി ബാബ പറഞ്ഞു.
ഇന്നലെ ഗുര്‍മിതിനെ രണ്ട് കേസുകളിലായി 20 വര്‍ഷം തടവിന് സിബിഐ കോടതി വിധിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ബലാല്‍സംഗക്കേസില്‍ റാം റഹീംസിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.കലാപത്തില്‍ 38 പേര് കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കനത്ത സുരക്ഷയാണ് കോടതി വിധിയ്ക്ക് ശേഷം ഹരിയാനയിലും പഞ്ചാബിലും വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഗുര്‍മിതിനെ ഇന്നലെ തന്നെ ജയിലില്‍ അടച്ചിരുന്നു.
Discussion about this post