ഡല്‍ഹി: 2019 ലോകകപ്പ് വരെ എം.എസ്. ധോണി ഇന്ത്യന്‍ ടീമില്‍ ഉണ്ടാകണമെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് പറഞ്ഞു.
”ധോണിക്ക് പകരക്കാരനെ കണ്ടെത്താന്‍ ഇനിയും ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ധോണിക്ക് പകരംവെക്കാന്‍ ഇപ്പോള്‍ നമുക്ക് ആരെങ്കിലും ഉണ്ട് എന്ന് തോന്നുന്നില്ല. ഋഷഭ് പന്ത് കൊള്ളാം. പക്ഷേ കുറച്ച് കൂടി സമയം വേണ്ടിവരും. അത് പക്ഷേ 2019ന് ശേഷം മാത്രമേ സാധിക്കൂ. എന്നിട്ട് മാത്രമേ പകരക്കാരനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമുള്ളൂ. അത് വരെ പന്ത് പരിചയസമ്പത്ത് ആര്ജ്ജിക്കട്ടേ” പി.ടി.ഐക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സെവാഗ് പറഞ്ഞു.
ശ്രീലങ്കന്‍ പര്യടനത്തിലെ ധോണിയുടെ പ്രകടനം മികച്ചതായിരുന്നു. ദുഷ്കരമായ സാഹചര്യത്തില്‍ ക്രീസിലെത്തിയ ധോണി രണ്ടുകളികളാണ് ടീമിനെ ജയിപ്പിച്ചത്.
Discussion about this post