കൊളംബൊ: നാലാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 376 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സ് നേടി. ശ്രീലങ്കയില്‍ അവര്‍ക്കെതിരെ മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ വിജയലക്ഷ്യം എന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ കോഹ്ലിയും, രോഹിത് ശര്‍മ്മയും മികച്ച പിന്തുണയാണ് നല്‍കിയത്.
രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടപ്പെട്ടിരുന്നു. ആറു പന്തില്‍ നിന്ന് നാലു റണ്ണെടുത്ത ധവാനെ ഫെര്‍ണാണ്ടോയാണ് പുറത്താക്കിയത്. രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ ധവാന് മടങ്ങുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ആറ് റണ്‍സ് മാത്രമായിരുന്നു. അനുകൂല സാഹചര്യം മുതലെടുക്കാന്‍ ആദ്യമിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തിരിച്ചടിയേറ്റെങ്കിലും പിന്നീട് വിരാട് കോഹ്ലിയുടെ കുതിപ്പില്‍ മുന്നേറ്റം നടത്തി. എന്നാല്‍ 97 പന്തില്‍131 റണ്‍സെടുത്ത് കോഹ്ലി പുറത്തായി. തുടര്‍ന്നെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ 18 പന്തില്‍ 19 റണ്‍സെടുത്തും രോഹിത് ശര്‍മ്മ 88 പന്തില്‍ 104 റണ്‍സെടുത്തും പുറത്തായി.മനീഷ് പാണ്ഡെ(50 നോട്ടൗട്ട്) ധോണി (49 നോട്ടൗട്ട്) എന്നിവരും തിളങ്ങി.
Discussion about this post