കൊളംബോ: ശ്രീലങ്കയ്ക്കെതിരായ കൊളംബോ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 168 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 376 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 207 റണ്‍സിന് എല്ലാവരും പുറത്തായി.
രണ്ട് വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബൂമ്രയും ഹര്‍ദ്ദിക് പാണ്ഡ്യയും, കുല്‍ദീപ് യാദവുമാണ് ലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. 70 റണ്‍സ് എടുത്ത എയ്ഞ്ചലോ മാത്യൂസാണ് ലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍. ജയത്തോടെ അഞ്ച് ഏകദിനങ്ങലുടെ പരമ്പര ഇന്ത്യ 40 ന് ലീഡ് നേടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 375 റണ്‍സ് നേടിയത്. നായകന് വിരാട് കോഹ്ലിയുടേയും ഓപ്പണര്‍ രോഹിത് ശര്‍മയുടേയും സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായത്. കോഹ്ലിയുടെ കരിയറിലെ 29ാം സെഞ്ച്വറിയാണ് കൊളംബൊയില്‍ പൂര്‍ത്തിയാക്കിയത്.
കോഹ്ലി 131 ഉം, രോഹിത് ശര്‍മ 104 ഉം റണ്‍സ് എടുത്തു. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 168 പന്തില്‍ 219 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ച് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 30 ന് സ്വന്തമാക്കിയിരുന്നു. ലോകകപ്പ് യോഗ്യത ഉറപ്പിക്കാന്‍ ശ്രീലങ്കയ്ക്ക് മത്സരം ജയിച്ചേ തീരു.
Discussion about this post