ഓക് ലന്‍ഡ്: ന്യൂസിലന്‍ഡ് സ്പിന്നര്‍ ഡാനിയല്‍ വെട്ടോറി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 18 വര്‍ഷത്തെ കരിയറിന് ശേഷമാണ് വെട്ടോറി വിടപറയുന്നത്. ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡ് ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന് ശേഷമാണ് വെട്ടോറി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ന്യൂസിലന്‍ഡ് ടീം ഫൈനലില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് വിടവാങ്ങല്‍ പ്രഖ്യാപിക്കവെ വെട്ടോറി പറഞ്ഞു. ടെസ്റ്റില്‍ നിന്നും ട്വന്റി20യില്‍ നിന്നും 36കാരന് നേരത്തെ വിരമിച്ചിരുന്നു.
വിരമിക്കുമ്പോള്‍ ന്യൂസിലന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ചയാളാണ് വെട്ടോറി. 295 മത്സരങ്ങളാണ് വെട്ടോറി കളിച്ചു.
Discussion about this post