മലപ്പുറം: തിരൂരില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കൂടി അറസ്റ്റു ചെയ്തു. തിരൂര്‍ സ്വദേശി സിദ്ദിഖ്, ആത്തിയൂര് സ്വദേശി സാബിനു എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൈല്‍, മുഹമ്മദ് അന്‍വര്‍ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ മാസം 24നാണ് തിരൂരിനുസമീപം പുളിഞ്ചോട്ടില്‍ റോഡരുകളില്‍ വെട്ടേറ്റ നിലയില്‍ വിപിനെ കണ്ടെത്തിയത്. പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊടിഞ്ഞ് ഫൈസല്‍ വധക്കേസിലെ പ്രതിയായിരുന്നു വിപിന്‍. കൊടിഞ്ഞി സ്വദേശിയായ പുല്ലാനി കൃഷ്ണന് നായരുടെയും മീനാക്ഷിയുടെയും മകനായ അനില്‍ കുമാറിനെ ഫൈസല്‍ എന്ന പേരില്‍ ഇസ്ളാം മതം സ്വീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് 2016 നവംബര്‍ 19നാണ് ഒരു സംഘം അക്രമികള്‍ ഇയാളെ വെട്ടിക്കൊലപ്പെടുത്തിയത്.
ഗള്‍ഫില്‍ വച്ചായിരുന്നു മതം മാറിയത്. തുടര്‍ന്ന് നാട്ടിലെത്തിയ ഫൈസസല് ഭാര്യ പ്രിയയെയും മൂന്നു മക്കളെയും മതം മാറ്റി. സംഭവദിവസം പുലര്‍ച്ചെ ഭാര്യയുടെ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടു വരാന്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയപ്പോഴായിരുന്നു ഫൈസല്‍ ആക്രമിക്കപ്പെട്ടത്.
Discussion about this post