ഇന്‍ ഫേസ്ബുക്കില്‍- ജിതില്‍ ജേക്കബ്
വെടിവെച്ചു കൊല്ലുന്നതാണ് ഏറ്റവും ക്രൂരവും പൈശാചികവുമായ കാര്യം. 51 ഉം 80 വെട്ടുവെട്ടി പാര്‍ട്ടി വിട്ടവനെ കൊല്ലുന്നതൊക്കെ മതേതര കൊലപാതകം….
CITU മാധ്യമങ്ങളും ‘നിഷ്പക്ഷ’ മാധ്യമ പ്രവര്‍ത്തകരും ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകത്തെ ആഘോഷിക്കുകയാണ്. സംഘ്പരിവാറുകാരെ എതിര്‍ത്ത ചരിത്രമുള്ളതിനാല്‍ അവരെ കൊന്നത് സംഘ്പരിവാറുകാര്‍ എന്ന് കൊലപാതക വാര്‍ത്ത പുറത്തുവന്ന ഉടന്‍ അങ്ങ് ഉറപ്പിച്ചുകളഞ്ഞു.
2014 നു മുമ്പ് വരെ ഇന്ത്യ രാജ്യത്തു എല്ലാം ഭദ്രമായിരുന്നു. കലാപങ്ങളും അക്രമങ്ങളും ഒന്നും ഇല്ലാതിരുന്ന രാജ്യമായിരുന്നു ഇന്ത്യ. 130 കോടി ജനതയില്‍ 31 % പേര് മാത്രം വോട്ട് ചെയ്തു സംഘ്പരിവാറുകാരെ തിരഞ്ഞെടുത്തപ്പോള്‍ ബാക്കി 69 % പേരെയും കൊന്നൊടുക്കിയാണ് സംഘ്പരിവാറുകാര്‍ മുമ്പോട്ടുപോകുന്നത് അല്ലെ? 2014 നു ശേഷം രാജ്യത്തു നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം തന്നെയും അവര്‍ രാഷ്ട്രീയ എതിരാളികളെയെല്ലാം കൊന്നൊടുക്കി അധികാരം പിടിച്ചെടുക്കുകയുമായിരുനാല്ലോ….
കല്‍ബുര്‍ഗി എന്ന സ്വതന്ത്ര ചിന്തകന്‍ കൊല്ലപ്പെട്ടത് കോണ്‍ഗ്രസിന്റെ ഭരണത്തില്‍ കീഴിലാണ്. ഇപ്പോഴത്തെ കൊലപാതകവും കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത്. കല്‍ബുര്‍ഗിയുടെ കൊലപാതകികളെ ഇതുവരെ പിടികൂടിയിട്ടില്ല. അതും സംഘപരിവാറിന്റെ കുറ്റമാണല്ലോ അല്ലെ.
കുറച്ചുനാള്‍ രോഹിത് വിമുല എന്ന പേരുപയോഗിച്ചു മുതലെടുപ്പ് നടത്തി. രാജ്യത്തു കലാപങ്ങള്‍ അഴിച്ചുവിടാന്‍ നോക്കി. സീതാറാം യെച്ചൂരിയെ പരസ്യമായി തെറിവിളിച്ച രോഹിത് വിമലയുടെ മരണം വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടായിരുന്നു എന്ന ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത് കേരളത്തിലെ CITU മാധ്യങ്ങള്‍ മാത്രം അറിഞ്ഞില്ല.
ഇന്നലത്തെ കൊലപാതകം നടന്നു മിനിട്ടുകള്‍ക്കകം തന്നെ പോളിറ് ബ്യൂറോ അപലപിച്ചുകഴിഞ്ഞു. കേരള മുഖ്യമന്ത്രി ഇന്നലെ രാത്രിമുതല്‍ ഈ വാര്‍ത്ത കേട്ട് വിഷമിച്ചു താടിക്കു കയ്യും കൊടുത്തിരിപ്പാണ്. പാര്‍ട്ടി വിട്ടുപോയ സഹപ്രവര്‍ത്തകനെ 51 വെട്ടുവെട്ടി കൊന്നപ്പോള്‍ കേരളം മുഖ്യന് വേദനിച്ചില്ല, കോയമ്പത്തൂരില്‍ മതമൗലിക വാദികളാല്‍ ഫാറൂഖ് എന്ന ചെറുപ്പക്കാരന് കൊല്ലപ്പെട്ട വാര്‍ത്ത കേട്ടപ്പോഴും കേരള മുഖ്യന് കണ്ണീര് വന്നില്ല. അത് മതേതര കൊലപാതകമാണല്ലോ അല്ലെ? രാഷ്ട്രീയ എതിരാളികളെ എങ്ങനെ കൊല്ലാം എന്ന് കേരള മുഖ്യന് പാര്‍ട്ടി ക്ലാസ്സെടുത്ത കഥയൊക്കെ അബ്ദുള്ളകുട്ടി മാലോകരോട് വെളിപ്പെടുത്തിയതൊക്കെ ഈ സമൂഹം കണ്ടതാണ്.
സംഘ്പരിവാറുകാര്‍ക്ക് അക്ഷരങ്ങളെ പേടിയാണ് എന്നൊക്കെയുള്ള ചില കമെന്റുകള്‍ കണ്ടു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുതല്‍ ചാനല്‍ ചര്‍ച്ചകളില്‍ വരെ സംഘ്പരിവാറുകാരുടെ മുമ്പില്‍ ഇരുന്നു വിയര്‍ക്കുന്ന, ഒരക്ഷരം തിരിച്ചുപറയാന്‍ കഴിയാതെ കുനിഞ്ഞിരുന്നിട്ടു സംഘ്പരിവാറുകാര്ക്കു അക്ഷരങ്ങളെ പേടിയാണ് എന്നൊക്കെ ഉളിപ്പില്ലാതെ വിളിച്ചു പറയണമെങ്കില്‍ അവരുടെ പേര് കമ്മ്യൂണിസ്റ്റ് എന്നായിരിക്കണം..
ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ പിടികൂടുക തന്നെ വേണം. പക്ഷെ അതിന്റെ പേരിലുള്ള ചിലരുടെ മുതലക്കണ്ണീര് കാണുമ്പോഴാണ് ഇതൊക്കെ വിളിച്ചുപറയാന്‍ തോന്നുന്നത്. മാനവികതയും സഹിഷ്ണുതയും പറഞ്ഞുള്ള ഇവന്മാരുടെയൊക്കെ പ്രസ്താവനകള്‍ കാണുമ്പോള്‍ അറപ്പാണ് തോന്നുന്നത്.
എന്തായാലും രാജ്യത്ത് ഏതെങ്കിലും അക്രമങ്ങളില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ആ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആളുകള്‍ ഹിന്ദു നാമധാരികളാണെങ്കില്‍ നിങ്ങള്‍ക്കുറപ്പിക്കാം അത് സംഘ്പരിവാറുകാര്‍ ചെയ്തതാണെന്ന്. കാരണം ഹിന്ദു നാമധാരികളെല്ലാം സംഘ്പരിവാറുകാരാണല്ലോ.
അപ്പോള്‍ മാനവികതയുടെ ആളുകളുടെ കലാപരിപാടികള്‍ നടക്കട്ടെ. തിരിച്ചുകൊടുക്കാന്‍ ഇനിയും വല്ല അവാര്‍ഡുകള്‍ ബാക്കിയുണ്ടെങ്കില്‍ അതും കൊടുക്കാം. കൊടുക്കുമ്പോള്‍ അവാര്‍ഡ് തുക കൂടി മടക്കി കൊടുക്കാന്‍ മറക്കരുതേ..
[fb_pe url=”https://www.facebook.com/jithinjacob.jacob/posts/1427015867368214″ bottom=”30″]
Discussion about this post