ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കാണാതായ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ കമാന്‍ഡര്‍ രാകേഷ് കുമാറിനെ കണ്ടെത്തി. കമാന്‍ഡോയെ പോലീസ് കണ്ടെത്തിയെന്നും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ഡല്‍ഹി ഡിസിപി ബി.കെ.സിംഗ് പറഞ്ഞു. ഇയാളെ എവിടെനിന്നാണ് കണ്ടെത്തിയതെന്നു പോലീസ് വിശദീകരിക്കുന്നില്ല.
സോണിയയുടെ 10 ജന്‍പഥ് വസതിയുടെ സുരക്ഷാ ചുമതലയിലിരിക്കെയാണ് രാകേഷിനെ അഞ്ചുദിവസം മുമ്പ് കാണാതായത്. സെപ്റ്റംബര്‍ ഒന്നിന് രാകേഷ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായും അന്ന് ചില സുഹൃത്തുകളുമായി രാകേഷ് കൂടിക്കാഴ്ച നടത്തിയതായും പോലീസിനു വിവരങ്ങള്‍ ലഭിച്ചു. സെപ്റ്റംബര്‍ ഒന്നിന് രാവിലെ അദ്ദേഹം സോണിയയുടെ വസതിയില്‍നിന്നു പുറത്തു പോയതായും പോലീസ് പറഞ്ഞു.
ദ്വാരകയില്‍ ഒരു ഫഌറ്റില്‍ കുടുംബത്തോടോപ്പം വാടകയ്ക്കാണു രാകേഷ് താമസിച്ചിരുന്നത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സമയത്തല്ല രാകേഷിനെ കാണാതായത്. സംഭവത്തെ തുടര്‍ന്നു രാകേഷിന്റെ അച്ഛന് ഡല്‍ഹി പോലീസിനും പരാതി നല്കി. രാകേഷിനെ കാണാതായതിനെ തുടര്‍ന്നു തുഗ്ലക്ക് പോലീസ് ഇയാള്‍ക്കു വേണ്ടിയുള്ള ആരംഭിച്ചിരുന്നു.
Discussion about this post