ഡല്‍ഹി:ആംആദമിക്കെതിരെ പുതിയ ആരോപണവുമായി ആംആദ്മി മുന്‍എംഎല്‍എ രാജേഷ് ഗാര്‍ഗ്. ബി.ജെ.പി നേതാക്കളുടെ പേരില്‍ പണം വാഗ്ദാനം ചെയ്ത് എം.എല്‍.എമാര്‍ക്ക് ഫോണ്‍ വിളിച്ചത് ആം ആദ്മി പാര്‍ട്ടി നേതൃത്വം തന്നെയായിരുന്നുവെന്ന് ഗാര്‍ഗ് ആരോപിച്ചു. വിമതര്‍ക്കെതിരെ ആരോപണമുന്നയിച്ചു കൊണ്ടുള്ള പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന്റെ ശബ്ദരേഖ പുറത്തുവിട്ടതും രാജേഷ് ഗാര്‍ഗായിരുന്നു.
ബി.ജെ.പിയെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയ നേതാക്കളുടെ പേരിലാണ് എംഎല്‍എമാര്‍ക്ക് ഫോണുകള്വന്നത്. വിളിച്ച കോളുകളെല്ലാം അജ്ഞാത നമ്പറുകളില്‍ നിന്നായിരുന്നുവെന്നും ബി.ജെ.പിക്കെതിരെ ആരോപണമുന്നയിക്കുകയായിരുന്ന ആംആദ്മിയുടെ ലക്ഷ്യമെന്നും ഗാര്‍ഗ് പറഞ്ഞു. പദ്ധതികള്‍ക്ക പിന്നില്‍ അരവിന്ദ് കെജ്രിവാളായിരുന്നുവെന്നും അതിന്റെ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു .
പത്ത് കോടി രൂപ വാഗ്ദാനം ചെയ്തുകൊണ്ട് അരുണ്‍ ജെയ്റ്റ്ലിയെന്ന പേരില്‍ തന്നെ വിളിച്ചിരുന്നു.പിന്നീട് ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കെജ്രിവാളിന്റെ പി.എ സഞ്ജയ് സിങ് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായും ഗാര്‍ഗ് പറഞ്ഞു.
Discussion about this post